കര്‍ണാടകയിലെ മാവോവാദി നേതാവായ തൊമ്പാട്ടു ലക്ഷ്മി ഉഡുപ്പി ജില്ലാ ഭരണകാര്യാലയത്തിൽ കീഴടങ്ങി. ഞായറാഴ്ച കീഴടങ്ങിയ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ തന്നെയാണ് കര്‍ണാടകയിലെ ആറ് മാവോവാദി നേതാക്കള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയതും. ഇതിനുപിന്നാലെയാണ് വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയും കീഴടങ്ങിയത്. ലക്ഷ്മിയുടെ ഭര്‍ത്താവ് സലീം നാലുവര്‍ഷം മുമ്പ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയിരുന്നു. കുന്ദാപുര താലൂക്കിലെ […]