തമിഴ്നാട്ടിലെ കള്ളിക്കുറിച്ചിയിൽ വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന് സമീപം മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് സ്വകാര്യ സ്കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ അറസ്റ്റിലായത് 322 പേര്. സ്കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തവര്‍, സ്കൂള്‍ ബസിന് തീയിട്ടവര്‍ അടക്കമുള്ളവരാണ് പിടിയിലായത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ മരണം സംബന്ധിച്ച് സി.ബി.സി.ഐ.ഡിയാണ് അന്വേഷിക്കുന്നത്. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ഇതില്‍ അറസ്റ്റിലായിട്ടുണ്ട്. […]