വ്യാജ രേഖ ഉണ്ടാക്കി സിം കാര്‍ഡ് വാങ്ങിയെന്ന് കേസ്; മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവ്
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തമിഴ്നാട് കോടതി. തമിഴ്നാട്ടിലെ ശിവഗംഗ പ്രിന്‍സിപ്പല്‍ ജഡ്ജി അറിവൊലിയാണ് ഉത്തരവിട്ടത്. തടവിന് പുറമേ 31,000 രൂപ പിഴും ചുമത്തിയിട്ടുണ്ട്. വ്യാജ രേഖയില്‍ സിം കാര്‍ഡ് എടുത്ത കേസിലാണ് ശിക്ഷ. ശിവഗംഗ ജില്ലയിലെ ഇദയന്‍ വലസൈ എന്ന കര്‍ഷകന്റെ പേരിലുള്ള റേഷന്‍ കാര്‍ഡ് സമര്‍പ്പിച്ച് കന്യാകുമാരിയില്‍ നിന്ന് […]