ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസര്‍ പ്രകാശം എത്തിയ സംഭവത്തില്‍ അന്വേഷണം. വ്യാഴാഴ്ച പുലര്‍ച്ചെ 4.50ന് കൊളംബോയില്‍ നിന്ന് ചെന്നൈയില്‍ എത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന് നേരെയാണ് ശക്തമായ ലേസര്‍ ബീം എത്തിയത്. റണ്‍വേ തൊടുകയായിരുന്ന വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പൈലറ്റിന് കഴിഞ്ഞു. ശേഷം ഇക്കാര്യം എയര്‍ ട്രാഫിക് കണ്ട്രോള് ടവറില്‍ […]







