തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ പൊലീസ് കസ്റ്റഡിയില്‍. കല്ലക്കുറിച്ചി ചിന്നസേലം ഇന്റര്‍നാഷണല്‍ സ്കൂളിലെ ഗണിതം, കെമിസ്ട്രി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികമാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച്ച രാവിലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്കൂളിലെ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ […]







