36 വർഷങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ ബറേയ്ലിയിൽ നിന്നും മുങ്ങിയ കൊലക്കേസ് പ്രതിയെ പൊലീസ് പിടികൂടി. പ്രദീപ് സ്ക്സേന എന്ന ആളാണ് പൊലീസിനെ വെട്ടിച്ച് ഇത്രയും കൊല്ലം മുങ്ങി നടന്നത്. സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്ന ഇയാൾ പരോളിൽ ഇറങ്ങി മുങ്ങുകയാണ് ഉണ്ടായത്. പിന്നാലെ ഇയാൾ മതപരിവർത്തനം നടത്തുകയും പേരും രൂപവും മാറ്റുകയുമായിരുന്നു. […]







