സമാജ് വാദി പാര്‍ട്ടി സ്ഥാപകനും മുന്‍ യുപി മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. നിരവധി ദിവസങ്ങളായി അദ്ദേഹം ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ തീവ്രവപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണവിവരം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള ലോക്സഭാ അംഗമാണ് മുലായം. 989ല്‍ […]







