സിപിഐ – കോണ്ഗ്രസ് സംഘര്ഷത്തെ തുടര്ന്ന് ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളില് ഇന്ന് ഹര്ത്താല്. ആലപ്പുഴയിലെ ചാരുംമൂട്ടില് കോണ്ഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിഷേധിച്ചാണ് അഞ്ച് പഞ്ചായത്തുകളില് ഇന്ന് ഹര്ത്താല് പ്രഖ്യാപിച്ചിരിക്കുന്നത്. നൂറനാട്, പാലമേല്, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഇന്ന് ഹര്ത്താല്. ബുധനാഴ്ച്ച വൈകിട്ട് 4:30തോടെ ആയിരുന്നു സംഘര്ഷത്തിന്റെ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് […]