‘ഒരുപാട് മോഹിച്ചു വാങ്ങിയതാണ്’, സൈക്കിള്‍ എടുത്ത ചേട്ടന്മാര് തിരിച്ചു തരണം; മെട്രോ സ്റ്റേഷനില്‍ നോട്ടീസ് പതിച്ച് വിദ്യാര്‍ത്ഥി
മെട്രോ സ്റ്റേഷനില്‍ നിന്ന് മോഷണം പോയ സൈക്കിള്‍ തിരിച്ചു കിട്ടുന്നതിനായി നോട്ടീസ് പതിച്ച് വിദ്യാര്‍ത്ഥി. കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലാണ് തേവര എസ്എച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിയായ പവേല്‍ സ്മിത്ത് നോട്ടീസ് പതിച്ചിരിക്കുന്നത്. നോട്ടീസ് ഇങ്ങനെയാണ് ഞാന്‍ പവേല്‍ സമിത്ത് തേവര എസ്എച്ച് സ്കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു […]