മകന്റെ കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിപ്സി കുഴഞ്ഞുവീണു മരിച്ചു
ലോഡ്ജ് മുറിയില്‍ വെച്ച് കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി പാറക്കടവ് കോടുശേരി പി.എം.സിപ്സിയാണ് (50) മരിച്ചത്. പള്ളിമുക്കിലെ ലോഡ്ജില്‍ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. കാമുകന് ജോണ്‍ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്സി 22നാണ് കുഴഞ്ഞുവീണത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് […]