എറണാകുളം ആലുവ പുളിഞ്ചോടിലെ ഹോട്ടലിലെത്തിയ ഗുണ്ടകൾ ഹോട്ടൽ അടിച്ചുതകർത്തു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നീങ്ങിയത്. ഇന്നലെ രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. പരിക്കേറ്റ ആലുവ സ്വദേശി ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിലീപിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷണം നടത്തുകയാണ്. പുളിഞ്ചോടുള്ള ടർക്കിഷ് മന്തി എന്ന […]







