വിജയ് ബാബു മുപ്പതിനെത്തും; യാത്രാരേഖ ഹൈക്കോടതിയില്‍ ഹാജരാക്കി
പുതുമുഖനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വിജയ് ബാബു ഈ മാസം മുപ്പതിന് ദുബായില്‍ നിന്ന് തിരിച്ചെത്തും. വിജയ് ബാബുവിന്റെ അഭിഭാഷകനാണ് ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. മടക്കയാത്രയുടെ ടിക്കറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മടക്കയാത്രാ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ആദ്യം മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കൂ, അതിനുശേഷം ജാമ്യഹര്‍ജി പരിഗണിക്കാമെന്നാണ് […]