മഹല്ല് കമ്മിറ്റിയ്ക്ക് വിവാദ നോട്ടീസ്; എസ് എച്ച് ഒയെ സ്ഥലം മാറ്റി; നോട്ടീസ് സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
കണ്ണൂർ മയ്യിലിൽ പള്ളിക്കമ്മിറ്റിയ്ക്ക് വിവാദ നോട്ടീസ് നൽകിയ എസ്എച്ച്ഒയെ സ്ഥലം മാറ്റി. തലശേരി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റം. മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു പ്രകാശിനെയാണ് നീക്കിയത്. പ്രവാചകനിന്ദയ്ക്കെതിരായ പ്രതിഷേധങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച ദിവസത്തെ ജുമാ നിസ്കാരത്തിന് ശേഷം സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷപരമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്നായിരുന്നു എസ്എച്ച്ഒ പള്ളിക്കമ്മിറ്റി […]