പാമ്പാടിയില് നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയുള്ളതായി സൂചന
കോട്ടയം, പാമ്പാടി, വെള്ളൂരില് ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധയുള്ളതായി സൂചന. നായയെ ചത്ത നിലയില് കണ്ടെത്തിയിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള് നായ കാണിച്ചിരുന്നുവെന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്കുന്ന സൂചന. പേവിഷബാധയേറ്റിട്ടുണ്ടെന്ന നിഗമനത്തിലാണ് തുടര്നടപടികളുമായി മുന്നോട്ടു പോകുന്നത്. വെള്ളൂര് ഏഴാം മൈല് ജംഗ്ഷന് സമീപം നൊങ്ങലിലാണ് നായയുടെ ആക്രമണമുണ്ടായത്. വെള്ളൂര് കാലായില് രാജു (64), പാറയ്ക്കല് നിഷ […]







