സംസ്ഥാനത്ത് ഒരേദിവസം രണ്ടിടങ്ങളിൽ പെട്രോൾ പമ്പുകളിൽ കവർച്ച. എറണാകുളത്തെ ചെറായിയിലും കോഴിക്കോട് കോട്ടൂളിയിലുമാണ് കവർച്ച നടന്നത്. കോട്ടൂളിയിലെ പെട്രോള് പമ്പില് ഇന്നലെ അർധരാത്രിയോടെയാണ് കവർച്ച നടന്നത്. പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട ശേഷം കൌണ്ടറിലുണ്ടായിരുന്ന അമ്പതിനായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. മുഖമ്മൂടി ധരിച്ചെത്തിയ മോഷ്ടാവ് മുളകു പൊടി വിതറിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്. ജീവനക്കാരനെ ബന്ദിയാക്കുന്നതിന്റെ സിസിടിവി […]