പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരേ ബോംബേറ്; പിന്നിൽ സിപിഐ എം എന്ന് കോൺഗ്രസ്
കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേ ബോംബേറ്. സ്ഫോടനത്തിൽ ഓഫീസിൻ്റെ ജനൽച്ചില്ലുകളും വാതിലുകളും തകർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു ആക്രമണം. ബോംബിന്റെ അവശിഷ്ടങ്ങൾ ഓഫിസിൽ നിന്ന് കണ്ടെത്തി. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. […]







