ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, മലപ്പുറത്ത് പത്തുവയസുകാരന് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗ ലക്ഷണങ്ങളോടെ പത്തുവയസുകാരന് ചികിത്സയിലായിരുന്നു. തുടര്ന്ന് സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധുണ്ടായതെന്നും ഉറവിടം എവിടെ നിന്നുമാണെന്നും വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട പരിശോധന തുടരുകയാണ്. […]