ടാങ്കില്‍ വെള്ളം നിറക്കാൻ രാത്രി വീടിന് പുറത്തിറങ്ങിയ മധ്യവയസ്കയെ ആക്രമിച്ചു ബോധംകെടുത്തി ഏഴു പവൻ സ്വര്‍ണം കവര്‍ന്നു. തൃക്കുന്നപ്പുഴ പതിയാങ്കര വാട്ടര്‍ ടാങ്കിന് വടക്കുഭാഗത്ത് താമസിക്കുന്ന പൊട്ടന്റെ തറയില്‍ സല്‍മത്തിന്റെ (51) സ്വര്‍ണമാണ് കവര്‍ന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പുറത്തു പതുങ്ങി നിന്ന മോഷ്ടാവ് ചാടി വീഴുകയായിരുന്നു. ഇവരുടെ മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. […]







