തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായി വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച അബ്ദുള്‍ ലത്തീഫിന് മുസ്ലീം ലീഗുമായി ബന്ധമില്ലെന്ന് കെപിഎ മജീദ്. ലത്തീഫിന് ലീഗില്‍ പ്രാഥമികാംഗത്വം പോലുമില്ലെന്നും രാഷ്ട്രീയമായി പ്രതിയെ ബന്ധപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ആരോപണം തള്ളി യുഡിഎഫും രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് ദിവസം വിഷയം കത്തിക്കാനുള്ള ശ്രമമാണെന്നും പിടിയിലായ വ്യക്തിക്ക് […]







