വാളയാര്‍ ചെക്ക്പോസ്റ്റില്‍ 69 ഗ്രാം എംഡിഎംഎ പിടിച്ചു; എറണാകുളം സ്വദേശിയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍
വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. എക്സൈസ് ചെക്ക്പോസ്റ്റില്‍ 69 ഗ്രാം എംഡിഎംഎ പിടിച്ചു. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ടു കോടിയോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. എറണാകുളം, കുന്നത്തുനാട് സ്വദേശി ലിയോ ലിജോ എന്നയാളില്‍ നിന്നാണ് ഇത്രയും ലഹരിമരുന്ന് പിടിച്ചത്. ഇയാള്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്.