പത്തനാപുരം ഉമ്മന്നൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളി കൊല്ലപ്പെട്ടു. കടശ്ശേരി സ്വദേശി രാജമ്മയാണ് (80) മരിച്ചത്. തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്കായി ഒപ്പമുള്ള തൊഴിലാളികളോടൊപ്പം ഇറങ്ങിയപ്പോഴായിരുന്നു അപകടം. രാവിലെ ജോലിസ്ഥലത്ത് എത്തിയ ശേഷം ഹാജരിനായി ഫോട്ടോ എടുത്ത് മുന്നോട്ട് നടക്കുമ്പോഴാണ് സംഘം കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയെ കണ്ട് ഭയന്നോടിയ മറ്റ് തൊഴിലാളികൾക്കൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജമ്മ […]







