പ്രസവത്തിനിടെ കുഞ്ഞു മരിച്ചു, പിന്നാലെ അമ്മയും; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. പിന്നാലെ അമ്മയും. ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ചിറ്റൂർ-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞുമാണ് തങ്കം ആശുപത്രിയിൽ മരിച്ചത്. കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു. പ്രസവശേഷം ആരോഗ്യസ്ഥിതി മോശമായ ഐശ്വര്യയെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടി. നേരത്തെ […]