പത്തനംതിട്ട കീഴ്വായ്പൂരില് പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയതിനെ തുടര്ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ആശാപ്രവര്ത്തക പുളിമല വീട്ടില് ലതയാണ് മരിച്ചത്. കേസിലെ പ്രതി സുമയ്യക്കെതിരെ മനഃപൂര്വ്വമുള്ള നരഹത്യ കുറ്റം ചുമത്തും. കോട്ടയം മെഡിക്കല് കോളജില് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് ലത മരിച്ചത്. ഒക്ടോബര് 10നാണ് ലതയുടെ വീടിന് സമീപത്തെ ക്വാര്ട്ടേഴ്സില് താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ […]







