പത്തനംതിട്ട, കവിയൂരില്‍ താമസമില്ലാത്ത പുരയിടത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തയ്യില്‍ സ്വദേശി ജോര്‍ജിന്റെ പുരയിടത്തിലാണ് സംഭവം. രാവിലെ അഞ്ചരയോടെ സമീപവാസിയായ റെനി കരച്ചില് കേട്ട് എത്തിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ജനിച്ചയുടന്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്ന […]