പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപ്പെടുത്തുന്നതിനായി വശീകരിച്ചു വിളിച്ചു വരുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയിലുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ ആഗ്രഹിച്ചു. ഷാരോണ്‍ പിന്മാറിയില്ല. ഇതോടെയാണ് കൊലപാതകത്തിന് തീരുമാനിച്ചത്. കൊലക്കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകലിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തി. ഗ്രീഷ്മ […]







