എകെജി സെന്ററില്‍ ബോംബെറിഞ്ഞ സംഭവത്തില്‍ സ്ഫോടകവസ്തു നിയമം അനുസരിച്ച് കേസെടുത്തു. സ്കൂട്ടറിലെത്തി സ്ഫോടകവസ്തു എറിഞ്ഞ അജ്ഞാതനെതിരെയാണ് കേസ്. സ്ഫോടകവസ്തു നിയമത്തിലെ 3(എ) വകുപ്പും ഐപിസി സെക്ഷന്‍ 436 അനുസരിച്ചുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഫോടക വസ്തു തന്നെയാണ് എറിഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുന്നുകുഴി ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്. […]