വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസെടുത്തു. കലാപമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തില്‍ പോലീസ് സ്റ്റേഷന് പൂര്‍ണ്ണമായി തകര്‍ന്നു. പോലീസ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സമരക്കാര്‍ പോലീസിനെ ബന്ദിയാക്കിയെന്നും പ്രതികളെ വിട്ടയച്ചില്ലെങ്കില്‍ പോലീസുകാരെ സ്റ്റേഷനിലിട്ട് കത്തിച്ചു കളയുമെന്ന് ഭീഷണി […]







