തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു. നിരവധി കേസുകളില് പ്രതിയായ മിന്നല് ഫൈസലാണ് പോലീസുകാരെ ആക്രമിച്ചത്. ചിറയിന്കീഴിലാണ് സംഭവം. പോലീസുകാര് വിലങ്ങു വെക്കാന് ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാള് ആക്രമിച്ചത്. വിലങ്ങുകൊണ്ടുള്ള ആക്രമണത്തില് പരിക്കേറ്റ മൂന്ന് സിപിഒമാര് ചികിത്സയിലാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് മിന്നല് ഫൈസലിനെ പിടികൂടുന്നതിനായി മൂന്നു പോലീസുകാര് എത്തിയത്. ചിറയിന്കീഴ് പൊലീസ് സ്റ്റേഷനില് മാത്രം […]