വിഴിഞ്ഞത്ത് മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ചൊവ്വര സ്വദേശി ശരത്, നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം ബൈപ്പാസില്‍ കല്ലുവെട്ടാംകുഴിക്ക് സമീപമായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമിത വേഗത്തിലുള്ള ബൈക്ക് റേസിംഗാണ് അപകടത്തിന് കാരണമായതെന്ന് വിഴിഞ്ഞം സിഐ പറഞ്ഞു. വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. […]