തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയും വിവാഹിതരായി. രാവിലെ 11 മണിക്ക് എകെജി സെന്ററില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ ഇരുവരും ചുവന്ന പുഷ്പഹാരം പരസ്പരം അണിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ചാല […]







