തിരുവനന്തപുരത്ത് സുഹൃത്തിനെ കാണാനെത്തിയ നരുവാമ്മൂട് സ്വദേശിയെ കാണാതായതായി പരാതി. ശനിയാഴ്ച വൈകുന്നേരം മുതലാണ് കിരണ്‍ എന്ന യുവാവിനെ കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനായി കിരണ്‍ ശനിയാഴ്ച ആഴിമലയില്‍ പോയിരുന്നതായും അതിനുശേഷം ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. യുവാവ് കടലില്‍ ചാടിയതായി സംശയം പറഞ്ഞതിനെ തുടര്‍ന്ന് വിഴിഞ്ഞം പോലീസിന്റെ മേൽനോട്ടത്തിൽ കോസ്റ്റല്‍ പോലീസ് തിരച്ചില്‍ […]







