തിരുവനന്തപുരം ആര്.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകളില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ മുന്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍നായരാണ് അറസ്റ്റിലായത്. 2020-21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന ശ്രീകണ്ഠന് നായരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പേരൂര്‍ക്കട പൊലീസിന്റെയും സബ് കളക്ടര്‍ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശ്രീകണ്ഠന് നായര്‍ തിരുവനന്തപുരം […]