“അയാളുടെ കണ്ണും മുഖവുമെല്ലാം കറുപ്പല്ലേ? കറുപ്പ് കണ്ടാല്‍ പേടിക്കുന്ന പിണറായി വിജയന് എംഎം മണിയെ കണ്ടാല്‍ എന്തുചെയ്യും?”: വർണവെറിയുമായി ലീഗ് നേതാവ് പികെ ബഷീർ
മുതിർന്ന സിപിഐ എം നേതാവും മുൻ വൈദ്യുതമന്ത്രിയുമായ എംഎം മണിയ്ക്കെതിരെ വർണവെറി നിറഞ്ഞ പ്രസ്താവനയുമായി മുസ്ലീം ലീഗ് നേതാവ് പികെ ബഷീർ. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത വസ്ത്രം ധരിച്ചവരെ വിലക്കിയെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ പരാമർശിച്ചുകൊണ്ടായിരുന്നു ബഷീറിൻ്റെ പ്രസ്താവന. കറുപ്പ് കണ്ടാല്‍ പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയില്‍ ചെല്ലുമ്പോള്‍ എംഎം മണിയെ കണ്ടാല്‍ […]







