സംസ്ഥാനത്തെ ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പെൻഡ് അനുവദിച്ച് സർക്കാർ ഉത്തരവായി. 30 വയസ് വരെ പ്രായമുള്ളതും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളതുമായ അഭിഭാഷകർക്കാണ് സ്റ്റൈപ്പെൻഡ് നൽകുക. ബാറിൽ മൂന്നുവർഷത്തിലധികം സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് സ്റ്റൈപ്പെൻഡ് ലഭിക്കുകയില്ല. അതേസമയം, പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് വാർഷിക വരുമാന പരിധി ബാധകമാവില്ല. അഭിഭാഷകക്ഷേമനിധി നിയമപ്രകാരം […]