എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന് സ്വര്‍ണം മോഷണം പോയി
സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന് സ്വര്‍ണം നഷ്ടപ്പെട്ടു. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 22 നും 30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. ആ സമയത്ത് എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. […]







