സമരത്തിന്റെ പേരില് ആഭാസത്തരം കാണിച്ചാല് വകവെച്ച് തരില്ലെന്ന് ഷാഫി പറമ്പിൽ
സമരക്കാർക്ക് മുന്നിൽ ഹീറോയിസം കാണിച്ച് എംപി
വടകരയില് ഷാഫി പറമ്ബില് എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് നാടകീയ രംഗങ്ങള്ക്കിടയാക്കി. രാഹുല് മാങ്കൂട്ടത്തിലിന് സംരക്ഷണം നല്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാർക്ക് മുന്നിലേക്ക് ഷാഫി പറമ്ബില് ഇറങ്ങി വന്നതോടെയാണ് നാടകീയതകള്ക്കിടയാക്കിയത്.വടകര അങ്ങാടിയില്നിന്ന് പേടിച്ച് പോകാൻ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്നിന്നിറങ്ങിയത്. ഷാഫി കാറില്നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാൻ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനെ വകഞ്ഞുമാറ്റി […]