സംസ്ഥാനത്ത് നിയമസഭയിലേക്ക് പുതിയ മന്ത്രിയായി അധികാരമേല്‍ക്കുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നല്‍കേണ്ടതില്ലെന്ന് തീരുമാനം. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതവകുപ്പ് മാത്രമാണ് ഗണേഷ് കുമാറിന് ലഭിക്കുക. സിപിഎമ്മിന്റെ കൈവശമുളള വകുപ്പ് മാറ്റേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും. […]







