അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യത്തെ ഏറെക്കാലം മറച്ചുവെക്കാൻ കഴിയില്ലെന്ന ശ്രീബുദ്ധന്റെ ഉദ്ധരണിയാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചത്. ‘മൂന്ന് കാര്യങ്ങള്‍ ഏറക്കാലം മറയ്ക്കാൻ കഴിയില്ല: സൂര്യനെയും ചന്ദ്രനെയും സത്യത്തെയും -ഗൗതമ ബുദ്ധൻ’ -എന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. രാഹുല്‍ ഗാന്ധിക്ക് ആശ്വാസകരമായ വിധി […]







