ലോകകപ്പ് ഫുട്ബാളിനുശേഷം ഖത്തറും മിഡിൽ ഈസ്റ്റും കാത്തിരിക്കുന്ന ദോഹ എക്സ്പോയിലേക്ക് സന്ദര്‍ശകര്‍ക്ക് നേരത്തേ തന്നെ വാതിലുകള്‍ തുറന്നുനല്‍കും. ഒക്ടോബര്‍ രണ്ടിനാണ് എക്സ്പോയുടെ ഔപചാരിക തുടക്കമെങ്കിലും സെപ്റ്റംബറില്‍ തന്നെ സന്ദര്‍ശകരെ വരവേല്‍ക്കാൻ എക്സ്പോ വേദി സജ്ജമാവുമെന്ന് ഇന്റര്‍നാഷനല്‍ കോഓർഡിനേഷൻ വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ സിന്ദി പറഞ്ഞു. എക്സ്പോയുടെ പവിലിയനുകളും മറ്റും ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായും […]
			    					        
					    
					    





