അല് മജാസ് 2 ഏരിയ ജമാല് അബ്ദുല് നാസിര് സ്ട്രീറ്റിലെ റസിഡന്ഷ്യല് ടവറില് ഞായറാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായി. സിവില് ഡിഫന്സ്, ആംബുലന്സ്, പോലീസ് ടീമുകള് എത്തി കെട്ടിടത്തില് നിന്ന് മുഴുവന് താമസക്കാരെയും വേഗത്തില് ഒഴിപ്പിച്ചു.ഉച്ചക്ക് ഒരു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. 12 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായതെന്ന് താമസക്കാര് പറഞ്ഞു. ഷാര്ജ പോലീസ് ജനറല് […]