ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലകക്കേസില്‍ റിമാന്‍ഡിലായതിനാല്‍ പത്മകുമാര്‍ ജയിലില്‍ തന്നെ തുടരും. കട്ടിളപ്പാളി കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ മറ്റ് പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം ലഭിക്കാന്‍ തനിക്കും അര്‍ഹതയുണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. […]






