കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ജയം തുടരാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങും. ഉച്ചയ്ക്ക് 2:30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആലപ്പി റിപ്പിൾസാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ മുട്ടുകുത്തിച്ചുകൊണ്ടാണ് കൊച്ചി തങ്ങളുടെ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുന്നത്. എന്നാൽ, തൃശൂരിനോട് പരാജയപ്പെട്ടാണ് ആലപ്പി വരുന്നത്. ഏഴ് […]