ശ്രീശാന്തിന് കാരണം കാണിക്കല് നോട്ടീസ് നല്കിയതില് വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്. സഞ്ജുവിനെ പിന്തുണച്ചതിനല്ല, മറിച്ച് അസോസിയേഷനെതിരെ തെറ്റായതും അപകീര്ത്തികരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നൽകിയതെന്ന് കെഎസിഎ വാര്ത്താക്കുറിപ്പിലൂടെ അറിയിച്ചു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അപകീര്ത്തികരമായ കാര്യങ്ങള് പറഞ്ഞത് കരാര് ലംഘനമാണെന്നും കെസിഎ വ്യക്തമാക്കി. […]






