ബൗളിംഗിനിടെ ഇടതുകാലിന് പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ കളിക്കില്ല. താരത്തിന്റെ പരുക്കിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇടതു കാലിന്റെ ആംഗിളിന് പരുക്കേറ്റ താരത്തിനെ സ്കാനിംഗിന് വിധേയനാക്കിയിട്ടുണ്ട്.മത്സരത്തിലെ ഒന്‍പതാം ഓവറില്‍ പന്തെറിയുന്നതിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിലാണ് ഹാര്‍ദിക്കിന് പരുക്കേറ്റത്. ‘ഹാര്‍ദിക്കിന്റെ പരുക്കില്‍ വിഷമിക്കേണ്ട കാര്യമൊന്നുമില്ലെന്നും അത്ര സാരമുളളതല്ലെന്നും രോഹിത് മത്സര ശേഷം വ്യക്തമാക്കിയിരുന്നു.ഹാര്‍ദിക്കിന് അല്‍പ്പം വേദന […]







