അടുത്ത ആഭ്യന്തര ഫുട്ബോള്‍ സീസണിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണിലേക്കുള്ള ആദ്യ സൈനിംഗ് പൂര്‍ത്തിയാക്കിയ ടീം കഴിഞ്ഞ ദിവസം താരത്തിന്റെ പേര് വെളിപ്പെടുത്തി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ മുംബൈ സ്വദേശി ബ്രൈസ് മിറാന്‍ഡയാണ് അടുത്ത സീസണില്‍ മഞ്ഞക്കുപ്പായമണിയുക. മുംബൈ എഫ്സിയില്‍ പന്തുതട്ടിത്തുടങ്ങിയ മിറാന്‍ഡ 2018ല്‍ യൂണിയന് ബാങ്ക് എഫ്സിക്ക് വേണ്ടിയാണ് സീനിയര്‍ കരിയര്‍ ആരംഭിച്ചത്. […]







