പാരിസ് ഒളിമ്ബിക്സില് ഇന്ത്യയ്ക്ക് വീണ്ടും മെഡല് പ്രതീക്ഷ. ഷൂട്ടിംഗ് മത്സരത്തില് പുരുഷൻമാരുടെ 50 മീറ്റർ മീറ്റർ റൈഫിള് 3 വിഭാഗത്തില് ഇന്ത്യയുടെ സ്വപ്നില് കുസാലെ ഫൈനലിലെത്തി. ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനല് പ്രവേശനം. അതേസമയം 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യൻ ഷൂട്ടർ ഐശ്വരി പ്രതാപിന് ഫൈനലിലേക്ക് മുന്നേറാനായില്ല.