മിശിഹായുടെ ആരാണ് അയാള്‍… മിശിഹായുടെ വഴികാട്ടിയോ… മിശിഹായുടെ കിരീടധാരണത്തിന് കളമൊരുക്കിയവനോ… ഇതയാളുടെ കൂടി ലോകകപ്പാണ്… വെള്ളവരയ്ക്ക് പുറത്തിരുന്ന് കളിമെനഞ്ഞവന്… തന്ത്രങ്ങളൊരുക്കിയവന്… അതെ ലിയോണല്‍ സെബാസ്റ്റിയന് സ്കലോണി എന്ന നാല്‍പ്പത്തിനാലുകാരന്റെ കൂടി ലോകകപ്പ്. 2006 ലോകകപ്പില്‍ മെസിക്കൊപ്പം കളിച്ചവന്. കളിക്കളത്തില്‍ ചോര കൊടുത്തും കൂടെനില്‍ക്കുന്ന കളിക്കാര്‍ക്ക് തന്ത്രങ്ങള്‍കൊണ്ട് കപ്പ് നേടിക്കൊടുത്തവന്. ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചവന്. […]