യുവേഫ ചാമ്പ്യന്സ് ലീഗില് പാരിസ് സെന്റ് ജര്മനെ തോല്പ്പിച്ച് ബയേണ് മ്യൂണിക്ക്. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി പരാജയം വഴങ്ങിയത്. ഡിഫന്ഡര് കിം മിന്-ജെയാണ് ബയേണിന്റെ വിജയഗോള് നേടിയത്. അലയന്സ് അരീനയില് നടന്ന മത്സരത്തിന്റെ 38-ാം മിനിറ്റിലാണ് ഗോള് പിറന്നത്. ബയേണിന് അനുകൂലമായി ലഭിച്ച കോര്ണറില് നിന്ന് ഡിഫന്ഡര് കിം മിന്ജെ പിഎസ്ജിയുടെ വല കുലുക്കുകയായിരുന്നു. […]