ദക്ഷിണ കൊറിയയെ 3-2 ന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിലെ സെമി ഫൈനല്‍ ഉറപ്പാക്കി. ഇന്ത്യക്കു വേണ്ടി നിലകണ്ഠ ശര്‍മ, ഹര്‍മന്‍പ്രീത് സിങ്, മന്ദീപ് സിങ് എന്നിവര്‍ ഗോളടിച്ചു. കളിയുടെ അവസാന മിനിറ്റുകളിലാണ് ദക്ഷിണ കൊറിയൻ ടീം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചത്്. കിം സണ്ഗുയാന്, യാങ് ജിഹുന്‍ എന്നിവരാണ് സ്കോർ ചെയ്തത്. […]







