ന്യൂസിലന്‍ഡിനെതിരായ അവസാന ടി20ക്ക് ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനിലെ മാറ്റങ്ങള്‍ ഏന്തൊക്കെയാകുമെന്ന് ആകാംക്ഷയിലാണ് ആരാധകര്‍. കാര്യവട്ടത്ത് മത്സരം നടക്കുന്നതിനാല്‍ തന്നെ സഞ്ജു ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 50 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയതോടെ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തില്‍ ഇന്ത്യ വന്‍ പരീക്ഷണങ്ങള്‍ക്ക് തയാറായാലും അത്ഭുതപ്പെടാനില്ല. […]







